Santhosh Pandit's Interview Gets Negative Response <br /> <br />എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ് പണ്ഡിറ്റിൻറേതായി വന്ന രാഷ്ട്രീയ അഭിമുഖമാണ് പ്രശ്നക്കാരൻ. രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയുമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത് എന്നാണ് ആക്ഷേപം. നോട്ട് നിരോധിച്ചപ്പോൾ മോദി കരഞ്ഞിരുന്നു. 50 ദിവസം കൊണ്ട് എല്ലാം ശരിയായിലെ്ലങ്കിൽ തന്നെ ശിക്ഷിച്ചോളൂ എന്ന് പറയുകയും ചെയ്തു. ഇതിനെ കുറിച്ചുള്ള പ്രതികരണം എന്താണ് എന്നായിരുന്നു ഒരു ചോദ്യം. താനാ വീഡിയോ കണ്ടിട്ടില്ലെന്ന് പണ്ഡിറ്റ് മറുപടി പറഞ്ഞ് ഒഴിഞ്ഞു. പ്രധാനമന്ത്രിയെക്കുറിച്ച് അഭിപ്രായം പറയാനൊന്നും സന്തോഷ് പണ്ഡിറ്റ് ആയിട്ടില്ല എന്നൊരു അഴകൊഴമ്പൻ മറുപടിയാണ് പണ്ഡിറ്റ് പറഞ്ഞത്. അപ്പോൾ എ ആർ റഹ്മാനെപ്പറ്റി പറഞ്ഞതോ എന്നായി ചോദ്യം. റഹ്മാൻ സെലക്ടീവ് ആയിട്ടാണ് കാര്യങ്ങളിൽ പ്രതികരിക്കുന്നത് അതുകൊണ്ടാണ് താൻ എതിർത്തത് എന്ന് പണ്ഡിറ്റ്.